എഡിറ്റര്‍
എഡിറ്റര്‍
സീരിയലുകളുടെ ഭാഗമാകാനില്ല: അനൂപ് മേനോന്‍
എഡിറ്റര്‍
Sunday 27th May 2012 4:43pm

മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തി കൈനിറയെ ചിത്രങ്ങളുമായി തിരക്കോടു തിരക്കാണ് നടന്‍ അനൂപ് മേനോന്. എന്നാല്‍ സീരിയലില്‍ നിന്നും സിനിമയിലെത്തിയ താരം ഇനി തിരിച്ച് സീരിയലുകളിലേക്കില്ലെന്നാണ് പറയുന്നത്.

വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന സീരിയലുകളില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നത് ബോറന്‍ പരിപാടിയാണെന്നാണ് അനൂപ് പറയുന്നത്. ഒരേ കഥാപാത്രത്തെ തന്നെ അഭിനയിക്കുമ്പോള്‍ പെട്ടെന്ന് മടുപ്പ് വരും. അതുകൊണ്ട് തന്നെ സീരിയലുകളില്‍ അഭിനയിക്കാനില്ല- നടന്‍ വ്യക്തമാക്കി.

അല്ലെങ്കില്‍ തന്നെ കൈനിറയെ ചിത്രങ്ങള്‍ ഉള്ളപ്പോള്‍ എന്തിന് മിനിസ്‌ക്രീനിലേക്ക് വരുന്നതിനെ കുറിച്ച് ചിന്തിക്കണം. ടി.വി പരിപാടികളിലൂടെ സിനിമയിലേക്ക് ചുവടുവെച്ച അനൂപ് ഇന്ന് അഭിനയ്ത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ തിരക്കഥാരചനയിലും ഗാനരചനയിലും എല്ലാം ഒരു കൈ നോക്കുന്നുണ്ട്.

Advertisement