ജയപൂര്‍: പ്രധാമ മന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യക്കായി ആഹ്വാനം ചെയ്യുമ്പോള്‍ ഫോണ്‍ വിളിക്കാനായി മരത്തില്‍ കയറേണ്ടി വന്നിരിക്കുകയാണ് കേന്ദ്രധനകാര്യ സഹമന്ത്രിക്ക്. സ്വന്തം മണ്ഡലത്തിലെത്തിയ അര്‍ജുന്‍ റാം മേഘവാളിനാണ് ഫോണിന് റേഞ്ചില്ലാത്തതിനെത്തുടര്‍ന്ന് മരത്തില്‍ കയറി ഫോണ്‍ വിളിക്കേണ്ടി വന്നത്.


Also read വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന; സംശയങ്ങള്‍ ബാക്കിയുണ്ട്; സ്വതന്ത്ര പരിശോധനക്കുള്ള അവസരം ലഭിച്ചില്ലെന്നും സി.പി.ഐ.എം


ഗ്രാമത്തിലെത്തിയ മന്ത്രിയെ നാട്ടുകാര്‍ പരാതി കൊണ്ട് മൂടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു പരാതിയില്‍ ഭൂരിഭാഗവും. തങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്ന് തന്നെ വിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു മന്ത്രി.


Dont miss ‘നിങ്ങള്‍ നുണ പറയുകയാണ്’; മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന സംഘപരിവാരത്തിന്റെ നുണപ്രചരണം പൊളിച്ചടുക്കി നിരുപമ റാവു


വീഡിയോ കാണാം: