എഡിറ്റര്‍
എഡിറ്റര്‍
ഇറാനെതിരെ നെതന്യാഹുവിന്റെ ട്വീറ്റ്
എഡിറ്റര്‍
Sunday 17th November 2013 12:45am

benjamin-netanyahu

ജറൂസലം:  ഇറാനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റ്.

ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് ഒബാമ അഭ്യര്‍ഥിച്ചു.

ആണവപദ്ധതി പരിമിതപ്പെടുത്താമെന്ന വാഗ്ദാനം ഇറാന്‍ ലംഘിച്ചാല്‍ ഉപരോധം എപ്പോള്‍ വേണമെങ്കിലും ശക്തമാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാനുമേല്‍ വര്‍ഷങ്ങളായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം നിലനില്‍ക്കുകയാണ്.

ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ട്വീറ്റ്. ‘ഇറാന് എല്ലാം ലഭിക്കുന്നു, എന്നാല്‍ ഇറാന്‍ ഒന്നും നല്‍കുന്നില്ല’ എന്നാണ് നെതന്യാഹു  ട്വിറ്ററില്‍ കുറിച്ചത്.

ആണവ പദ്ധതികള്‍ സംബന്ധിച്ച് ലോകശക്തികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് നെതന്യാഹു ഇറാനെതിരെ തിരിഞ്ഞത്.

ഉപരോധം അവസാനിപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ തുടക്കം മുതലേ ഇസ്രായേല്‍ എതിര്‍ത്തിരുന്നു.

Advertisement