എഡിറ്റര്‍
എഡിറ്റര്‍
മുസഫര്‍ നഗറില്‍ കലാപമുണ്ടാക്കിയത് നേതാക്കള്‍; അതിന് അനുഭവിക്കേണ്ടി വന്നത് ഞങ്ങള്‍: മുസഫര്‍ നഗറിലെ ഹിന്ദുക്കള്‍ പറയുന്നു
എഡിറ്റര്‍
Friday 10th February 2017 10:04pm

muzaffar


‘നേതാക്കളാണ് കലാപം ഉണ്ടാക്കിയത്. ഞങ്ങളെല്ലാവരും അനുഭവിക്കേണ്ടി വന്നു. പുറകോട്ട് നോക്കാന്‍ ആഗ്രഹിക്കുന്നില്ല. മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.


യു.പി:  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്വേഷ പ്രചാരണം നടത്തി തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള വര്‍ഗീയ ശക്തികള്‍ക്കെതിരെ പ്രതികരണവുമായി മുസഫര്‍ നഗറിലെ ഹിന്ദുക്കള്‍. ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോളിനോടാണ് ജനങ്ങളുടെ പ്രതികരണം.

‘നേതാക്കളാണ് കലാപം ഉണ്ടാക്കിയത്. ഞങ്ങളെല്ലാവരും അനുഭവിക്കേണ്ടി വന്നു. പുറകോട്ട് നോക്കാന്‍ ആഗ്രഹിക്കുന്നില്ല. മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. മുസഫര്‍ നഗറില്‍ കച്ചവടം നടത്തുന്ന ഹിന്ദുവ്യാപാരി പറയുന്നു. കലാപ കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുമുസ്‌ലിം വിഷയമല്ല ചര്‍ച്ചയാകുകയെന്നും പ്രദേശവാസികള്‍ പറയുന്നു.


Read more: ലോ അക്കാദമി സമരം വഷളാക്കിയത് സി.പി.ഐയെന്ന് സി.പി.ഐ.എം; ബി.ജെ.പിയുടെ വലയില്‍ കുടുങ്ങി


അതേ സമയം നാശംവിതച്ച കലാപത്തിന്റെ ഓര്‍മ്മകള്‍ മനപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണ് മുസഫര്‍ നഗറിലെ മുസ്‌ലിംസമുദായം. ‘ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഞങ്ങള്‍ ആശങ്കപ്പെടുന്നത്, പഴയ കാലത്തെ കുറിച്ചല്ല’

തെരഞ്ഞെടുപ്പ് വരുമ്പോള്‍ കലാപത്തില്‍ ആരോപണ വിധേയരായ സംഗീത് സോം, സുരേഷ് റാണ, ഹുകും സിങ്, സഞ്ജീവ് ബല്ല്യാണ്‍ എന്നീ ബി.ജെ.പി നേതാക്കള്‍ക്ക് പിന്തുണ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

സാര്‍ധന എം.എല്‍.എയായ സംഗീത് സോമിനെതിരെ മണ്ഡലത്തിലെ ഹിന്ദുക്കള്‍ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം സമുദായമായ താക്കൂര്‍ വിഭാഗത്തിനെ അകമഴിഞ്ഞു സഹായിക്കുന്നുവെന്ന് പറഞ്ഞ് താണ ഭവന്‍ എം.എല്‍.എയായ സുരേഷ് റാണയ്‌ക്കെതിരെയും എതിര്‍പ്പുകളുയരുന്നുണ്ട്.

സ്വന്തം മകളെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്‍ ഹുകും സിങ്ങിനെതിരെയും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.


Also read: അസഹിഷ്ണുതയുടെ ഏറ്റവും വലിയ ചിഹ്നമായി സെന്‍സര്‍ ബോര്‍ഡ് മാറുന്നു: കമല്‍


 

Advertisement