എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നേര്‍രേഖയുടെ സാന്ത്വന സ്പര്‍ശം
എഡിറ്റര്‍
Thursday 23rd August 2012 1:04pm

ലോകത്തിന്റെ നാനാ തുറകളിലുമുള്ള മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് നേര്‍രേഖ. ആശയ സംവാദത്തിനപ്പുറത്തേക്ക് സാംസ്‌കാരിക രംഗത്തും, സേവന മേഖലയിലും ഫേസ്ബുക്ക് അംഗങ്ങളുടെ കൂട്ടായ്മക്ക് രൂപം കൊടുക്കുക എന്നതും ‘നേര്‍രേഖ’ ലക്ഷ്യം വെക്കുന്നു.

Ads By Google

നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധവിഷയങ്ങളില്‍ ഒന്നായിരുന്നു എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം. അതിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സ്ഥലങ്ങളില്‍ നേര്‍രേഖ ഗ്രൂപ്പ് അംഗങ്ങള്‍ പോകുവാനും അവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നേര്‍രേഖ  ഫേസ്ബുക്ക് ഗ്രൂപ്പിന്റെ  സാരഥി സി. പി. അബൂബക്കര്‍ അധ്യക്ഷനും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമൂഹത്തോടപ്പം നിന്ന് പ്രവര്‍ത്തിച്ച ഡോ. മുഹമ്മദ് അഷീല്‍ വിശിഷ്ടാഥിതിയും ആയിരിക്കും.

കീടനാശിനി തളിച്ചതു മൂലം പ്രശ്‌നം രൂക്ഷമായ മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍  പീഡിതരുടെ മക്കള്‍ക്കായി നടത്തുന്ന ‘ബഡ്‌സ് സ്‌കൂള്‍’  വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കൂള്‍ യൂണിഫോം വിതരണം ചെയ്യുകയും ചെയ്യും. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ  ഇടപെടല്‍ കാര്യക്ഷമമാക്കാനായി  പ്രധാനമന്ത്രിയക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement