കാസര്‍ഗോഡ്: ഫേസ്ബുക്ക് കൂട്ടായ്മയായ നേര്‍രേഖ എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖല സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശാമളാദേവി സ്വാന്ത്വനയാത്ര ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേര്‍രേഖ പ്രവര്‍ത്തകര്‍ക്ക് സാന്ത്വനയാത്ര അവിസ്മരണീയം ആയി. പ്രഖ്യാപനങ്ങള്‍ പലതുണ്ടായിട്ടും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യുന്ന ിരകള്‍ക്ക് സ്വാന്ത്വന യാത്രയില്‍ പങ്കെടുത്ത് അതിജീവന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Ads By Google

Subscribe Us:

എന്‍ഡോസള്‍ഫാന്‍ ഒരു ഭൂപ്രദേശത്തെ ജൈവവൈവിധ്യത്തെയും ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയതിന്റെ വിവരണം മുഖ്യ പ്രഭാഷകന്‍ ആയ ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറഞ്ഞു. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, എന്‍ഡോസള്‍ഫാന്‍ വിഷയം സജീവമാക്കി നിലനിര്‍ത്തുകയും സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളുമായിരുന്ന എം.എ റഹ്മാന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. അധ്യാപകനും ചരിത്രകാരനും ആയ സി.പി അബൂബക്കര്‍ അധ്യക്ഷനായിരുന്നു. നന്ദു കണ്ണൂര്‍ നേര്‍രേഖ അംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രജിത് കാടകം സ്വാഗതവും ഷാജ് ഇട്ടോള്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം അംഗങ്ങള്‍ മൂളിയാര്‍ ബഡ്‌സ് സ്‌കൂളില്‍ എത്തി ദുരിതബാധിതരെ സന്ദര്‍ശിച്ചു. ദുരിതബാധിതരായ കുടുംബങ്ങളും കുട്ടികളും നേര്‍രേഖ പ്രവര്‍ത്തപകര്‍ക്ക് ആവേശപൂര്‍ണ്ണമായ വരവേല്‍പ്പ് നല്‍കി. മൂളിയാര്‍ പഞ്ചായത് പ്രസിഡന്റ് വി ഭവാനി, വൈസ് പ്രസിഡണ്ട് എം മാധവന്‍ എന്നിവര്‍ സ്‌കൂള്‍ കുട്ടികളെ പരിചയപ്പെടുത്തി.

സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന ഓണസദ്യയില്‍ കുട്ടികളും, രക്ഷിതാക്കളും, നാട്ടുകാരും, പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ദുരിതബാധിതര്‍ക്കുള്ള ഗ്രൂപ്പ് സമാഹരിച്ച ധനസഹായം വിതരണം ചെയ്തു. മൂളിയാറിലെ ഷാഹിന, ഇരിയാണിയിലെ രഹ്ന, ബോവിക്കാനത്തെ കബീര്‍, ഖാദര്‍ എന്നിവര്‍ക്കാണ് സഹായ ധനം നല്‍കിലയത്. ചടങ്ങില്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം വിതരണം ചെയ്തു.
ചടങ്ങില്‍ ജയന്‍ കാടകം നാടന്‍ പാട്ട് അവതരിപ്പിച്ചു. നേര്‍രേഖ കോഡിനേറ്റര്‍മാരായ ശ്രീനി കോഴിക്കോട്, സിജു മഞ്ചേരി എന്നിവര്‍ സംസാരിച്ചു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് നാന്ദി കുറിച്ച കാസര്‍ഗോഡ് ബസ് സ്റ്റാന്റ് പരിസരത്തെ പ്രശസ്തമായ ഒപ്പുമരച്ചുവട്ടില്‍ ഒരു ദിവസം നീണ്ടു നിന്ന സാന്ത്വന യാത്രക്ക് പരിസമാപ്തിയായി

എന്‍ഡോസള്‍ഫാന്‍ നിരോധനം ശരിയായി നടപ്പിലാക്കുക, ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനും, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്കുലവാനും, മേഖലയില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുവാനും പരിപാടിയില്‍ തീരുമാനിമായി.