മധുര: കേന്ദ്ര മന്ത്രി നെപ്പോളിയന്റെ കാറിന് നേരെ ക്ലലേറ്. നെപ്പോളിന്‍ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.മധുര വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. നെപ്പോളിയനുമായി പുറപ്പെട്ട വാഹന വ്യൂഹത്തിനു നേരെ ചിലര്‍ കല്ലെറിയുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

നെപ്പോളിയന്‍ മധുരയിലെത്തിയ വിമാനത്തില്‍ എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജെ. ജയലളിതയുമുണ്ടായിരുന്നു. ജയലളിതയെ സ്വീകരിക്കാനെത്തിയ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു ഡി.എം.കെ നേതാക്കള്‍ ആരോപിച്ചു.

പൊലീസ് ഉടന്‍ ഇടപ്പെട്ടു നെപ്പോളിയനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി. മധുരയില്‍ റാലി നടത്തുന്നതിനെതിരേ ജയലളിതക്കു നേരത്തെ നിരവധി ഭീഷണി കത്തുകള്‍ ലഭിച്ചിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ മുന്‍ മന്ത്രിയെ കഴിഞ്ഞ ദിവസം അക്രമികള്‍ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.