കോഴിക്കോട്: ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ട നേപ്പാളി യുവാവിന് മലയാളികളുടെ വക പൊങ്കാല. അനുഭവ് ഗൗതം എന്ന യുവവാണ് ത്രിവര്‍ണ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ടത്. പതാകയെ മാത്രമല്ല, ഇന്ത്യയെ അപമാനിക്കുന്ന വേറെയും പോസ്റ്റുകള്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവരം അറിഞ്ഞതോടെ ഇന്ത്യക്കാര്‍ അനുഭവിനെതിരെ കമന്റുകളുമായി രംഗത്തെത്തി. പതിവ് പോലെ പൊങ്കാലയിടാന്‍ മലയാളികള്‍ തന്നെയായിരുന്നു മുന്‍പന്തിയില്‍. മോഹന്‍ലാലിനെ അപമാനിച്ച കെ.ആര്‍.കെയെ പൊങ്കാലയിട്ടതിന്റെ ക്ഷീണമൊന്നുമില്ലാതെയാണ് മലയാളികള്‍ അനുഭവിനെ പൊങ്കാലയിട്ടത്.


Also Read: മണല്‍ മാഫിയയ്‌ക്കെതിരെ സമരം ചെയ്യുകയായിരുന്നവര്‍ക്ക് മേല്‍ ലോറി പാഞ്ഞു കയറി 20 കഷകര്‍ കൊല്ലപ്പെട്ടു


മലയാളത്തിലും ഇംഗ്ലീഷിലുമെല്ലാം നിരവധി കമന്റുകളാണ് അനുഭവിന് കിട്ടുന്നത്. ചിലര്‍ നേപ്പാളി ഭാഷയില്‍ വരെ കമന്റ് ഇട്ടിട്ടുണ്ട്.

ഇന്ത്യന്‍ പതാകയുടെ ഡിസൈന്‍ കോപ്പിയടിച്ചതാണ്, നരകം മിത്താണ് പക്ഷേ ഇന്ത്യ യാഥാര്‍ത്ഥ്യമാണ് എന്നിങ്ങനെയാണ് അനുഭവിന്റെ ചില പോസ്റ്റുകള്‍. കമന്റ് ബോക്‌സില്‍ പൊങ്കാലയും തെറിവിളിയുമാണെങ്കിലും താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ് അനുഭവ് ഇപ്പോഴും.

അനുഭവിന്റെ ചില പോസ്റ്റുകള്‍: