Categories

2014- 20/20 ലോകക്കപ്പ്: നേപ്പാള്‍ യോഗ്യത നേടി

nepalcricketteam

അബുദാബി: 2014 ലെ ലോക ട്വന്റി-ട്വന്റി ചാമ്പ്യന്‍ഷിപ്പിന് നേപ്പാള്‍ യോഗ്യത നേടി. അബുദാബിയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാണ് നേപ്പാള്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകക്കപ്പിന് യോഗ്യത നേടിയത്.

അന്താരാഷ്ട് ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ഒരു പ്രമുഖ ടൂര്‍ണ്ണമെന്റിലേക്ക് ഇതാദ്യമായാണ് നേപ്പാള്‍ യോഗ്യത നേടുന്നത്. ഹോങ്കോങ്ങിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു നേപ്പാളിന്റെ ജയം.

അവസാന ഓവര്‍ വരെ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു നേപ്പാളിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് നേടിയ 144 റണ്‍സ് അവസാന ഓവറിലെ അവസാന പന്തില്‍ നേപ്പാള്‍ മറികടക്കുകയായിരുന്നു.

നെതര്‍ലാന്റിനെ 10 റണ്‍സിന് തോല്‍പ്പിച്ച യു.എ.ഇയും ലോകക്കപ്പ് യോഗ്യത സ്വന്തമാക്കി. ഇതോടെ യോഗ്യതാ റൗണ്ടില്‍ നിന്ന് നാല് ടീമുകള്‍ ലോകക്കപ്പ് പ്രവേശനം നേടി. അഫ്ഗാനിസ്ഥാനും ഐര്‍ലണ്ടും തിങ്കളാഴ്ച തന്നെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു.