കാഠ്മണ്ഡു: നേപ്പാളില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ജാലാനാഥ് കനാല്‍ രാജിവെച്ചു. മാവോവാദികളുമായി ഭരണപരമായ ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ ഓഗസ്റ്റ് 13നകം രാജിവെക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേപ്പാള്‍ പ്രസിഡന്റിനു രാജികത്തുകൈമാറിയ ഖനാല്‍ യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് പാര്‍ട്ടി ചെയര്‍മാനാണ്. ഖനാലിന്റെ രാജിക്കുശേഷം മാവോയിസ്റ്റുകളും സര്‍ക്കാരും തമ്മില്‍ അനുരഞ്ജനചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മുതല്‍ നേപ്പാള്‍ ഭരണപ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍പ്രധാനമന്ത്രി മാധവ്കുമാറും കഴിഞ്ഞവര്‍ഷം രാജിവെച്ചിരുന്നു.