കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ടവോട്ടെടുപ്പ് ഈ മാസം 28 ന് നടത്തും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാംചന്ദ്ര പൗഡ്യാലും മാവോയിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ബാബുറാം ഭട്ടറായിയും മത്സരിക്കും. സര്‍ക്കാര്‍ രൂപീകരണശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

ഇതിനുമുമ്പ് പലതവണ വോട്ടെടുപ്പ് നടത്തിയിട്ടും പ്രധാനമന്ത്രിയെ കണ്ടെത്താനാവാത്ത സാഹചര്യം ഉണ്ടായതിനാല്‍ ഇത്തവണ എം.പിമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നതും നിഷ്പക്ഷത പാലിക്കുന്നതും വിലക്കിയിട്ടുണ്ട്.