കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ കാണാതായ ചെറുയാത്രാവിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. കിഴക്കന്‍ നേപ്പാളിലെ മലനിരകളിലാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ട്. 22പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

കിഴക്കന്‍ നേപ്പാളിലെ ലാമിഡന്റ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ബുധനാഴ്ചയാണ് കാണാതായത്. ടെറ എയര്‍ ട്വിന്‍ ഒട്ടാര്‍ എന്ന വിമാനമാണ് കാണാതായത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

Subscribe Us:

മരിച്ചവരെല്ലാം നേപ്പാളികള്‍ തന്നെയാണെന്നാണ് സൂചന. ഇവര്‍ നേപ്പാളിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ലാമിനാന്‍ഡയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 19 യാത്രക്കാരും 3 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.