നേപ്പാള്‍: നേപ്പാളില്‍ അന്നപൂര്‍ണ്ണയ്ക്കടുത്തുണ്ടാ പ്രളയത്തില്‍ 13 പേര്‍ മരിച്ചു. പര്‍വ്വത പുഴയില്‍ നിന്നും പെട്ടന്നായിരുന്നു കുത്തുഴുക്ക് ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. മുന്ന് റഷ്യന്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ പതിമൂന്നോളം പേരെ കാണാതായതായും പോലീസ് പറയുന്നു. റഷ്യന്‍ വിനോദ സഞ്ചാരികളുടെ പേര്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. പ്രളയം നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരമായ പൊക്രയെയാണ് ബാധിച്ചിരിക്കുന്നത്. കുതിച്ചൊഴുകിയ വെള്ളം ഖാരപ്പാനി ഗ്രാമത്തില്‍ രണ്ടു കെട്ടിടങ്ങളും നിരവധി കുടിലുകളും തകര്‍ത്തു.

പോലീസ് കൂടുതല്‍ പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൂടുവെള്ളം വരുന്ന സ്ഥലമായതിനാലാണ് അന്നപൂര്‍ണ്ണയിലേക്ക് വിനോദ സഞ്ചാരികള്‍ കൂടുതലായും എത്തുന്നത്.

അടുത്തക്കാലത്തൊന്നും മഴ പെയ്യാത്തതിനാല്‍ പ്രളയം പ്രതീക്ഷിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

 

 

Malayalam News

Kerala News in English