എഡിറ്റര്‍
എഡിറ്റര്‍
‘ഒന്നിനും കൊള്ളാത്ത ഈ മരുന്നും കൊണ്ട് ഇങ്ങോട്ട് വരണ്ട’; ബാബാ രാംദേവിന്റെ പതഞ്ജലി മരുന്നുകള്‍ക്ക് നേപ്പാളിന്റെ വിലക്ക്
എഡിറ്റര്‍
Thursday 22nd June 2017 1:11pm

ന്യൂദല്‍ഹി: ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതിനു പിന്നാലെ ബാബ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദയുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ വിലക്ക്. ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് പതഞ്ജലിയുടെ ആറ് മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ നിര്‍മ്മിച്ച മരുന്നുകള്‍ക്കാണ് ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്. വിവിധ ഗുണനിലവാര പരിശോധനകളും മറ്റും നടത്തിയതിനു ശേഷമാണ് വകുപ്പിന്റെ തീരുമാനം വന്നത്.

ദിവ്യ ഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നിവയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധിച്ചത്.


Also Read: ഗാന്ധിജിയെ അധിക്ഷേപിച്ച നേതാവിന്റെ പേര് അമിത്ഷാ എന്നുതന്നെയല്ലേ? ; കെ.ആര്‍ നാരായണന്‍, അബ്ദുള്‍ കലാം.. സംഘപരിവാര്‍ ആരോപണങ്ങളെ എണ്ണിപ്പറഞ്ഞ് എം.ബി രാജേഷിന്റെ മറുപടി


ഉത്പന്നങ്ങള്‍ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് തിരിച്ചെടുക്കണമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പതഞ്ജലിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പതഞ്ജലി ഉത്പന്നങ്ങള്‍ ഇനി മുതല്‍ വില്‍ക്കരുതെന്നു കച്ചവടക്കാര്‍ക്കു കര്‍ശന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു

രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളില്‍ 40 ശതമാനവും നിലവാര പരിശോധനയില്‍ താഴെയാണെന്ന് ഹരിദ്വാറിലെ ആയൂര്‍വ്വേദ യുനാനി ഓഫീസും അറിയിച്ചിരുന്നു. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ക്രമത്തില്‍ കൂടുതല്‍ അമ്ല സ്വാഭാവമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. ഉത്തരാഖണ്ഡ് സംസ്ഥാന ലബോറട്ടറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Advertisement