Categories

നേപ്പാളില്‍ 22 പേരുമായി വിമാനം കാണാതായി

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ നിന്ന് 22 ആളുകളുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. സ്വകാര്യ കമ്പനിയുടെ കാനഡയില്‍ നിര്‍മ്മിച്ച എയര്‍ക്രാഫ്റ്റാണ് കാണാതായത്. കിഴക്കന്‍ നേപ്പാളിലെ ലാമിനാന്‍ഡയിലെത്തിയപ്പോഴാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്.

ലാമിനാന്‍ഡയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 19 യാത്രക്കാരും 3 ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. വിമാനത്തിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.