എഡിറ്റര്‍
എഡിറ്റര്‍
നെല്‍സണ്‍ മണ്ടേലയുടെ സിനിമ ഒബാമ വൈറ്റ് ഹൗസില്‍ പ്രദര്‍ശിപ്പിക്കും
എഡിറ്റര്‍
Tuesday 5th November 2013 12:24pm

nelson-mandela

ന്യൂയോര്‍ക്ക്:  വര്‍ണവിവേചനത്തിനെതിരെ പോരാടിയ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായ ##നെല്‍സണ്‍ മണ്ടേലയുടെ ജിവിത കഥ പ്രമേയമാകുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വസതിയായ വൈറ്റ് ഹൗസില്‍ നടക്കുന്നു.

‘മണ്ടേല: ലോങ് വാക് ടു ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മണ്ടേലയായി വേഷമിട്ടത് ബ്രിട്ടീഷ് നടന്‍ ഇദ്രീസ് എല്‍ബയാണ്. വിന്നി മണ്ടേലയായി ബ്രിട്ടീഷ് നടി നവോമി ഹാരിസും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

വ്യാഴാഴ്ച്ചയാണ് വൈറ്റ് ഹൗസില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്. പ്രദര്‍നത്തിന് മണ്ടേലയുടെ മക്കളായ സിന്ദ്‌സി മണ്ടേലയും സീനാനി മണ്ടേലയും പങ്കെടുക്കും.

നവംബര്‍ 20 ന് ചിത്രം കെന്നഡി സെന്ററിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ജോഹന്നാസ്ബര്‍ഗില്‍ നടന്നിരുന്നു. ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചത്.

മണ്ടേലയുടെ ആത്മകഥയുടെ അതേപേരില്‍ തന്നെയാണ് സിനിമയും എത്തിയത്. ഓരോ ദക്ഷിണാഫ്രിക്കക്കാരനും മറന്നു പോകാന്‍ പാടില്ലാത്ത ജീവിതചിത്രമാണ് സിനിമയെന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ്  വിന്നി മണ്ഡേല പറഞ്ഞത്.

Advertisement