എഡിറ്റര്‍
എഡിറ്റര്‍
നെല്‍സണ്‍ മണ്ടേലയുടെ സംസാര ശേഷി നഷ്ടപ്പെട്ടു
എഡിറ്റര്‍
Monday 18th November 2013 8:24am

Nelson-Mandela

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവും മുന്‍ പ്രസിഡന്റുമായ ##നെല്‍സണ്‍ മണ്ടേലയുടെ സംസാര ശേഷി നഷ്ടപ്പെട്ടതായി മുന്‍ ഭാര്യ വിന്നി മണ്ടേല.

മണ്ടേലയുടെ ആരോഗ്യനില കൂടുതല്‍ വഷളായിട്ടുണ്ടെന്നുമാണ് അറിയുന്നത്. വായിലും ശ്വാസനാളത്തിലും ട്യൂബുകള്‍ ഘടിപ്പിച്ചിരുന്നതിനാല്‍ ഏറെ നാളായി മണ്ടേല സംസാരിക്കാറുണ്ടായിരുന്നില്ല.

ഇപ്പോള്‍ പൂര്‍ണമായി സംസാര ശേഷി നഷ്ടപ്പെട്ടു. ആംഗ്യങ്ങളിലൂടെയാണ് ഇപ്പോള്‍ മണ്ടേല ആശയവിനിമയം നടത്തുന്നത്.

95 കാരനായ നെല്‍സണ്‍ മണ്ടേല ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മണ്ടേലയുടെ ശബ്ദം വീണ്ടെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മണ്ടേലയെ ഇപ്പോള്‍ 22 ഡോക്ടര്‍മാര്‍ വീട്ടില്‍ ചികിത്സിക്കുകയാണ്.

Advertisement