പ്രിട്ടോറിയ: വര്‍ണ്ണവിവേചനത്തിനും കറുത്തവര്‍ഗ്ഗക്കാരെ അടിമകളാക്കുന്നതിനുമെതിരേ പോരാടിയ ദക്ഷിണാഫ്രിക്കന്‍ സമരനായകന്‍ നെല്‍സണ്‍ മണ്ഡേലയോട് ആദരവര്‍പ്പിച്ച് ലോകം ഇന്ന് മണ്ഡേലദിനമായി ആചരിക്കും. ഞായറാഴ്ച്ച മണ്ഡേലയുടെ 92 ാം ജന്‍മദിനവുമാണ്.

കറുത്തവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനും ലോകസമാധാനത്തിനുമായി നിരന്തരം പോരാടിയ ആളാണ് നെന്‍സണ്‍ മണ്ഡേല. 2009 നവംബറിലെ യു എന്‍ പൊതുസഭാ തീരുമാനപ്രകാരമാണ് 2010 മുതല്‍ എല്ലാ വര്‍ഷവും ജൂലായ് 18 ന് മണ്ഡേലദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.