എഡിറ്റര്‍
എഡിറ്റര്‍
നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍,നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Saturday 8th June 2013 5:13pm

nelson-mandela

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര സമര നായകനും, മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Ads By Google

മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ ജേക്കബ് സുമയാണ് മാധ്യമങ്ങളെ അറിയിച്ചത്.
ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലും മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അണുബാധക്കുള്ള ചികിത്സക്കും, കരളിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കും ശേഷമാണ് അന്ന് അദ്ദേഹം ആശുപത്രി വിട്ടത്. ശസ്ത്രക്രിയക്ക് ശേഷം 18 ദിവസത്തോളം മണ്ടേല ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മണ്ടേല പിന്നീട് പൊതു പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

രാജ്യത്തിന്റെ എക്കാലത്തേയും മികച്ച നേതാക്കളില്‍ ഒരാളാണ് മണ്ടേല. അദ്ദേഹത്തിന്റെ അസുഖത്തില്‍ രാജ്യം അതീവ ദുഃഖത്തിലാണെന്നും, അസുഖം ഭേദമാകാന്‍ രാജ്യം മൊത്തം അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു.

Advertisement