Categories

നെല്ലിയാമ്പതി: 400 ഏക്കര്‍ വനഭൂമി തിരിച്ചുപിടിച്ചു

nelliyampathyനെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ് മാഫിയ അനധികൃതമായി കയ്യേറിയ 400 ഏക്കര്‍ ഭൂമി വനം വകുപ്പ് തിരിച്ചുപിടിച്ചു. സ്മിത മൗണ്ട് എസ്റ്റേറ്റ് കയ്യേറിയ ഭൂമിയാണ് വനംവകുപ്പ് ഇന്ന് ഒഴിപ്പിച്ചത്.

ഏസ്റ്റേറ്റ് കയ്യേറിയ 264 ഏക്കര്‍ സ്ഥലം ഒഴിപ്പിക്കുന്നതിനെതിരെ മാനേജ്‌മെന്റ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചുവെങ്കിലും ഹരജി തള്ളുകയായിരുന്നു.

എന്നാല്‍ കോടതി വിധി ഇതുവരെ നടപ്പാക്കാന്‍ വനം വകുപ്പ് തയ്യാറായിരുന്നില്ല. എസ്റ്റേറ്റ് മാനേജ്‌മെന്റ് തങ്ങളുടെ കൈവശമുണ്ടെന്ന് പറഞ്ഞ 264 ഏക്കര്‍ ഭൂമിയുടെ വ്യാജ രേഖയുണ്ടാക്കി കൂടുതല്‍ സ്ഥലം കയ്യേറുകയാണ് ചെയ്തത്. നെല്ലിയാമ്പതി ടൗണിന് സമീപമാണ് കയ്യേറ്റം മുഴുവനായി നടന്നത്. ഗോമതി, സ്മിത മൗണ്ട് തുടങ്ങി നിരവധി എസ്‌റ്റേറ്റുകള്‍ ഇവിടെ ഭൂമി കയ്യേറുന്നതായി കണ്ടെത്തിയിട്ടുണ്ട്. കയ്യേറ്റ ഭൂമിയില്‍ ടൂറിസമുള്‍പ്പെടെയുള്ള പദ്ധതികള്‍ നടത്തുന്നുമുണ്ട്.

നെല്ലിയാമ്പതി ഭൂമി കയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയെടുത്ത ഡി.എഫ്.ഒ ധനേഷ്‌കുമാര്‍ സ്ഥലം മാറുന്നതിന് തൊട്ട് മുമ്പാണ് ഈ ഭൂമി ഒഴിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.