എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി: മാണിയും ജോര്‍ജും രാജിവെച്ച് അന്വേഷണം നേരിടണം
എഡിറ്റര്‍
Tuesday 14th August 2012 5:08pm

തിരുവനന്തപുരം: നെല്ലിയാമ്പതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ചീഫ് വിപ്പ് പി.സി ജോര്‍ജും മന്ത്രി കെ.എം. മാണിയും സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ അന്വേഷണം ഇരുവരേയും രക്ഷിക്കാനുള്ളതാകരുതെന്നും ശരിയായ അന്വേഷണം നടക്കുമെന്ന് നീതിന്യായ സംവിധാനം ഉറപ്പ് വരുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Ads By Google

നെല്ലിയാമ്പതി വിഷയത്തില്‍ ജോര്‍ജിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്സ് എം.എല്‍.എമാരടക്കം ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പാട്ടക്കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റ് ഉടമകളെ സഹായിക്കുകയും വനഭൂമി പണയപ്പെടുത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് ധനകാര്യ സ്ഥാപനങ്ങളെ വഞ്ചിക്കുകയുമാണ്‌ പി.സി.ജോര്‍ജ് ചെയ്തതെന്നും തോട്ടം ഉടമകളെ സഹായിക്കുന്നതിനായി മരണപ്പെട്ട എട്ടുപേര്‍ ഒപ്പിട്ട വ്യാജ നിവേദനം സര്‍ക്കാറിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പി.സി. ജോര്‍ജ് അട്ടിമറിച്ചെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

Advertisement