ദുബായ്: രണ്ടാമത് നെല്ലറ ഗള്‍ഫ് മാപ്പിളപ്പാട്ട് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അല നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാപ്പിളപ്പാട്ടിന് സമഗ്ര സംഭാവനകള്‍ അര്‍പ്പിച്ച ഇരുപതോളം പ്രതിഭകളെയാണ് ആദരിച്ചത്. ചടങ്ങ് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് സി.പി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.

അസീസ് തായിനേരി, ഒ.എം കരുവാരക്കുണ്ട്, വി.എം കുട്ടി, മുള്ളൂര്‍ക്കര ഹംസ മൗലവി, കെ.ജി മാര്‍ക്കോസ്, സിബല സദാനന്ദന്‍, കണ്ണൂര്‍ ഷെരീഫ്, കണ്ണൂര്‍ സീനത്ത്, രഹ്ന, സിന്ധു പ്രേംകുമാര്‍, ഫൈസല്‍ എളേറ്റില്‍, വടകര എം കുഞ്ഞിമൂസ, എടപ്പാള്‍ ബാപ്പു ഷമീര്‍, സജ്‌ല സലീം, യൂസഫ് കാരക്കാട്, ഹംസ താമരക്കാവ്, നാസര്‍ ബേപ്പൂര്‍ തുടങ്ങിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

ഷംസുദ്ദീന്‍ നെല്ലറ, നിസാര്‍ സൈദ്, ജലീല്‍ പട്ടാമ്പി, കെ എം അബ്ബാസ്, കരീംവെന്‍ഗിടഗ് തുടങ്ങിയവര്‍ പുരസ്‌കാര ദാനം നിര്‍വഹിച്ചു. കെ കെ മൊയ്തീന്‍ കോയ, ബഷീര്‍ ചങ്ങരംകുളം, മുഹമ്മദ് ദര്മി, താഹിര്‍ ഇസ്മയില്‍, എന്നിവര്‍ നേത്രത്വം നല്‍കി.