ദുബൈ: മാപ്പിള്ളപ്പാട്ടുരംഗത്തെ പ്രഗത്ഭര്‍ക്കുള്ള നെല്ലറ ഗള്‍ഫ് മാപ്പിളപ്പാട്ട് അവാര്‍ഡ് വിതരണം ഇന്ന്. വൈകീട്ട് ഏഴിന് അല്‍നാഷര്‍ ലെയ്ഷര്‍ലാന്‍ഡിലാണ് ചടങ്ങ്.
അസീസ് തായിനേരി, ഒ എം കരുവാരക്കുണ്ട്, വി എം കുട്ടി, മുള്ളൂര്‍ക്കര ഹംസമൗലവി, കെ ജി മാര്‍ക്കോസ്, സിബല സദാനന്ദന്‍, കണ്ണൂര്‍ ഷെരീഫ്, കണ്ണൂര്‍ സീനത്ത്, രഹ്ന, സിന്ധു പ്രേംകുമാര്‍, ഫൈസല്‍ എളേറ്റില്‍, വടകര എം കുഞ്ഞിമൂസ, എടപ്പാള്‍ ബാപ്പു ഷമീര്‍, സജ്‌ല സലീം, യൂസഫ് കാരക്കാട്, ഹംസ താമരക്കാവ്, നാസര്‍ ബേപ്പൂര്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.

അംഗവൈകല്യത്തില്‍ തളരാതെ തിരൂര്‍ കാരത്തൂര്‍ സ്വദേശി ജംഷീറിന്റെ ഗാനാലാപനം ചടങ്ങിനെത്തിയ എല്ലാവരെയും ആകര്‍ഷിച്ചു. ജയ്ഹിന്ദ് ടി വി യിലെ ‘മാപ്പിളപ്പാട്ട്’ പരിപാടിയിലൂടെ ശ്രദ്ധേയനായ ജഷീര്‍ നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.

Subscribe Us:

ഒലീവ് മീഡിയ സൊല്യൂഷന്‍സ് എം ഡി മുഹമ്മദ് ദാര്‍മി, നെല്ലറ ഗ്രൂപ്പ് ചെയര്‍മാന്‍ ശുസുദ്ദീന്‍ കരിമ്പനിക്കല്‍സ കെ കെ മൊയ്തീന്‍ കോയ,മുബാറക് കോരൂര്‍, ബഷീര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.