എഡിറ്റര്‍
എഡിറ്റര്‍
നെജാദിന്റെ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി
എഡിറ്റര്‍
Monday 3rd June 2013 12:10am

nejad

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് യാത്രചെയ്തിരുന്ന ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. അപകടം സംഭവിച്ചതിനെത്തുടര്‍ന്നാണ് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യേണ്ടിവന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാനാണു നെജാദും സംഘവും ഇന്നലെ ഹെലികോപ്ടറില്‍ പുറപ്പെട്ടത്. എന്നാല്‍ എന്തുതരം അപകടമാണ് ഉണ്ടായതെന്നു വിശദീകരിച്ചിട്ടില്ല.

Ads By Google

അപകടമുണ്ടായെങ്കിലും ഹെലികോപ്ടര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിനായി. പരിപാടിയില്‍ പങ്കെടുത്ത നെജാദ് കാറില്‍ ടെഹ്‌റാനിലേക്കു മടങ്ങിയെന്നും ഇറാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൂണ്‍ 14ന് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടന്ന അപകടത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. രണ്ടുതവണ പ്രസിഡന്റായ നെജാദ് മത്സരിക്കുന്നില്ല. എട്ടുപേര്‍ തമ്മിലാണ് മത്സരം.

Advertisement