ahmadinejadടെഹ്‌റാന്‍ : ഇറാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ പാക് ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഇറാന്‍ ആരോപി­ച്ചു. ഇറാനിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ പ്രതിഷേധം അറിയി­ച്ചു.
പാക്കിസ്ഥാനിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ സം­ഭ­വ­ത്തി­ന് പി­ന്നിലെ തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെ­ന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ് ആരോപിച്ചു. രാജ്യത്തിന്റെ സൈനികവിഭാഗത്തെ ലക്ഷ്യം വച്ചാ­ണ് ഇ­ത്ത­ര­മൊരു ആക്രമണമുണ്ടാ­യ­ത്. പാ­ക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്ക­ണ­മെന്ന് അ­ദ്ദേ­ഹം
ആവശ്യപ്പെ­ട്ടു.

ഇ­ന്നെ­ലെ കിഴക്കന്‍ ഇ­റാ­നില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ വിപ്ലവ ഗാര്‍ഡുകളുടെ കര­സേന ഉപമേധാവി ജനറല്‍ നൂര്‍ അലി ഷൂസ്താരിയും അഞ്ചു സീനിയര്‍ കമാന്‍ഡര്‍മാരുമടക്കം 42 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഒ­ക്ടോ­ബര്‍ 19 2009