ഈ വര്‍ഷം ആദ്യമാണ് ബോളിവുഡ് താരം മോഡലുമായ സാഗരികയുമായുള്ള സഹീറിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. നവംബര്‍ 27ന് ഇവര്‍ വിവാഹിതരാവുകയാണ്.


Also Read: ‘കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ വിധി പുറപ്പെടുവിക്കുന്നു’; സി.ബി.ഐ ആര്‍.എസ്.എസിന്റെ ശാഖയായി മാറിയെന്നു കമല്‍ നാഥ്


വിവാഹം തീരുമാനിച്ചതോടെ അത് ഏതു മതത്തിന്റെ ആചാരപ്രകാരമായിരിക്കുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനുള്ള മറുപടി സഹീര്‍ നല്‍കിയിരിക്കുകയാണ്.

തങ്ങളുടേത് നിക്കാഹമോ വിവാഹമോ ആയിരിക്കില്ലെന്നാണ് സഹീര്‍ പറയുന്നത്. കോടതിവഴിയുള്ള ഒരു കൂടിച്ചേരല്‍ മാത്രമായിരിക്കും അതെന്നാണ് സഹീര്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

Zaheer Khan and Sagarika Ghatge engaged

 

‘നിക്കാഹില്‍ നിന്നും സാത് ഫെറാസില്‍ നിന്നും ഞങ്ങള്‍ ഇരുവരും വിട്ടുനില്‍ക്കും. മുംബൈയില്‍ നവംബര്‍ 27ന് നിയമപ്രകാരം ഞങ്ങള്‍ ഒരുമിക്കും. വിവാഹത്തിനു മുമ്പും ശേഷവും ആഘോഷങ്ങളുണ്ടായിരിക്കും.

ഇതുപോലെ പൂനെയിലും എന്തെങ്കിലും ആഘോഷം സംഘടിപ്പിക്കും.’ എന്നാണ് സഹീര്‍ പറഞ്ഞത്. വിവാഹാഘോഷത്തെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒരു ഒത്തുചേരലാക്കാനാണ് താല്‍പര്യമെന്നും സഹീര്‍ വ്യക്തമാക്കി.


Dont Miss: ‘ഇവിടെ വന്ന് ഇങ്ങനെ പറഞ്ഞാല്‍ കടപ്പുറം ഇളകും’; ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നുപദേശിച്ച സച്ചിന്റെ വീഡിയോക്ക് ചിരിയുണര്‍ത്തുന്ന കമന്റുകളുമായി മലയാളികള്


കുടുംബത്തില്‍ നിന്നും യാതൊരു എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും സഹീര്‍ പറയുന്നു.’ഒരേ മതത്തില്‍പ്പെട്ടവരെ വിവാഹം ചെയ്യുകയെന്നതിനപ്പുറം അനുയോജ്യരായ ഒരാളെ വിവാഹം ചെയ്യുകയെന്നതിലാണ് കാര്യം എന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് ഇരു കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നു. നല്ലൊരു വ്യക്തിയാവുകയെന്നതാണ് ഏറ്റവും പ്രധാനം.’ സഹീര്‍ പറഞ്ഞു.