ആലപ്പുഴ: അറുപത്തിയഞ്ചാമത് നെഹ്രു ട്രോഫി ജലോത്സവത്തില്‍ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. പുന്നമടക്കായലില്‍ കന്നി പോരാട്ടത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ കിരീടം നേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ജലമേളയില്‍ 24 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 78 വള്ളങ്ങളാണ് ജലോത്സവത്തില്‍ മാറ്റുരച്ചത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി സുധാകരന്‍, തോമസ് ഐസക്. ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.