എഡിറ്റര്‍
എഡിറ്റര്‍
നെഹ്രൂ ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളേജില്‍ രണ്ടു വനിതാ ജീവനക്കാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
എഡിറ്റര്‍
Saturday 4th February 2017 2:50pm

pk-das

 

ഒറ്റപ്പാലം: നെഹ്രൂ ഗ്രൂപ്പിനു കീഴിലുള്ള വാണിയകുളം പി.കെ ദാസ് മെഡിക്കല്‍ കോളേജില്‍ രണ്ട് വനിതാ ജീവനക്കാര്‍ ആസിഡ് അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍. ഇന്നു പുലര്‍ച്ചയോടെയാണ് സംഭവം ജീവനക്കാരെ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.


Also read നോട്ട് ദുരിതത്തില്‍ ജനം വലയുമ്പോള്‍ ഡിജിറ്റല്‍ പണമിടപാട് ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പൊടിച്ചത് 94കോടി 


മെഡിക്കല്‍ കോളേജില്‍ റേഡിയോളജി വിഭാഗത്തില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്മാരായ സൗമ്യ(22), ഐശ്വര്യ(24) എന്നിവരെയാണ് ആസിഡ് കുടിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈഡ്രിക് ആസിഡാണ് രണ്ടുപേരും കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

റേഡിയോളജി വിഭാഗത്തിനുള്ളില്‍ തളര്‍ന്നുവീണ നിലയില്‍ കണ്ടെത്തിയ ഇവരെ മറ്റു ജീവനക്കാരാണ് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതേ ആശുപത്രിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇരുവരും ഇവിടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. കരാര്‍ പ്രകാരം ആശുപത്രിയില്‍ രണ്ടു പേരുടെയും അവസാന ദിവസമാണ് ഇന്നലെ. എന്നാല്‍ ജോലിയിലെ പ്രശ്‌നമല്ലെന്നും ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നുമാണ് കോളേജ് അധികൃതര്‍ പറയുന്നത്.

Advertisement