എഡിറ്റര്‍
എഡിറ്റര്‍
‘മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരും’: ജിഷ്ണു വധത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് നെഹ്‌റു കോളേജ് ചെയര്‍മാന്റെ ഭീഷണി
എഡിറ്റര്‍
Saturday 11th February 2017 8:06pm

jishnu

 

ത്യശ്ശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നെഹ്‌റു കോളേജ് ചെയര്‍മാന്റെ ഭീഷണി. മക്കളെ മോര്‍ച്ചറിയില്‍ വന്ന് കാണേണ്ടി വരുമെന്ന് രക്ഷിതാക്കളോടാണ് ചെയര്‍മാന്‍ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയത്.


Also read ഗുജറാത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 35 സ്ത്രീകളെ സെക്‌സ് റാക്കറ്റ് വലയിലാക്കി: ബി.ജെ.പി നേതാക്കളുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസ് 


ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഭീഷണിയുമായി ചെയര്‍മാന്‍ രംഗത്തെത്തിയിരിക്കുന്നത്. മാനേജ്‌മെന്റിനെതിരെ തിങ്കളാഴ്ച മുതല്‍ കോളേജിനുപുറത്ത് വിദ്യാര്‍ത്ഥികളുടെ സംയുക്തസമരമാണ് ആരംഭിക്കുന്നത്.

ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കൃഷ്ണദാസിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. എസ്.ഫെ്.ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച ഉപരോധത്തില്‍ എ.ഐ.എസ്.എഫും പങ്കുചേരുകയായിരുന്നു.

ജിഷ്ണുവിന്റെ ജന്മദിനമായ ഇന്ന് മരണത്തിനുത്തരവാദിയായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിനാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നത്. ജിഷ്ണു കോപ്പിയടിച്ചെന്നും ആത്മഹത്യ ചെയ്തതാണെന്നും കൃഷ്ണദാസ് രക്ഷിതാക്കളുടെ യോഗത്തില്‍ ആരോപിച്ചതായും പരാതിയുണ്ട്.

Advertisement