Categories

നിരജ് ഗ്രോവര്‍ വധക്കേസ്: മലയാളി നേവി ഓഫീസറും നടിയും കുറ്റക്കാര്‍

മുംബൈ: പ്രമുഖ ടെലിവിഷന്‍ ചാനല്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന നീരജ് ഗ്രോവറിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ എമിലി ജെറോമും കന്നഡ നടി മരിയ സുസൈരാജും കുറ്റക്കാരെന്ന് കോടതി. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. സെഷന്‍സ് ജഡ്ജി എം.ഡബ്ല്യു.

മലയാളിയും നാവികസേനാ ഓഫീസറുമായ എമിലി ജറോം മാത്യുവും കന്നട സിനിമാതാരം മരിയ സുസൈരാജും ചേര്‍ന്ന് നീരജിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കാട്ടില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി നശിപ്പിച്ചുവെന്നാണ് കേസ്. എന്നാല്‍ കൊല നടത്തിയത് ഇരുവരും നിഷേധിക്കുകയും പരസ്പരം പരിചാരുകയുമാണുണ്ടായത്.

2008 മെയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെയ് ഏഴിന് പുലര്‍ച്ചെ എമിലി ജെറോം മരിയ സുസൈരാജിന്റെ മലാഡിലെ വീട്ടിലെത്തിയപ്പോള്‍ അവിടെ നീരജിനെ കാണുകയും അയാളെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മരിയയുടെ സഹായത്തോടെ ജഡം വെട്ടി മുറിച്ച് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി മനോര ബീച്ചിന് സമീപമുള്ള കാട്ടില്‍ നശിപ്പിക്കുകയും ചെയ്തു.
ജെറോമും മരിയയു തമ്മില്‍ പ്രണയത്തിലായിരുന്നെന്നും മരിയയെ കാണാന്‍ വീട്ടിലെത്തിയ ജെറോം നീരജിനെ അവിടെ കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍വാദം. ഇത് കോടതി ശരിവച്ചു.

നീരജ് കൊല്ലപ്പെടുമ്പോള്‍ താന്‍ ഫഌറ്റില്‍ ഉണ്ടായിരുന്നില്ലെന്നാണ് മരിയ കോടതിയില്‍ പറഞ്ഞത്. താന്‍ മൂന്ന് ദിവസം മുന്‍പാണ് നീരജിനെ പരിചയപ്പെട്ടത്. തന്റെ സഹോദരിയെയും സഹോദരനെയും പിടിച്ചുകൊണ്ടു പോയി കുറ്റസമ്മതം നടത്താന്‍ എന്നെ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നെന്നും മരിയ പറഞ്ഞിരുന്നു.

കൊല നടന്ന മരിയയുടെ ഫഌറ്റില്‍ താന്‍ പോയിട്ടില്ലെന്നാണ് എമിലി ജെറോം വാദിച്ചത്. മെയ് ഏഴിന് കൊച്ചിയില്‍നിന്നും മുംബൈയില്‍ എത്തി ഒരു ഹോട്ടലില്‍ തങ്ങി മരിയയെ കണ്ട ശേഷം പിറ്റേദിവസം തന്നെ തിരിച്ചുപോയി. ഇതിന് ബലംനല്‍കാന്‍ ഹോട്ടലിന്റെ ബില്ലും വിമാനടിക്കറ്റും ജെറോം ഹാജരാക്കുകയുണ്ടായി. മെയ് ഏട്ടിന് താന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ലെന്നും ജെറോം പറഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.