ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കാന്‍ മാധ്യമ പ്രവര്‍ത്തകരായ ബര്‍ഖ ദത്തും വീര്‍ സാങ് വിയും നീരാ റാഡിയയ്ക്കുവേണ്ടി ഇടനിലക്കാരായെന്ന് വ്യക്തമാകുന്ന സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസം ഔട്ട് ലുക്ക് മാസികപുറത്തുവിട്ടു. 800 പുതിയ ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

കോര്‍പ്പറേറ്റ് ഇടനിലയ്ക്കാരി നീരാ റാഡിയയ്ക്കുവേണ്ടി ഇരുവരും പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യക്തമാക്കുന്നതാണ് പുതിയ സംഭാഷണങ്ങള്‍. 2009ലെ മന്ത്രിസഭാ രൂപവത്കരണത്തിനിടെ നീരാ റാഡിയ ഒരു സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങളാണ് ഇതില്‍ പ്രധാനം. ‘ദൈവത്തിന് നന്ദി. കോണ്‍ഗ്രസ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ബര്‍ഖ അതു നേടിയെടുത്തു.’ റാഡിയ പറയുന്നു.

ന്യൂസ് എക്‌സ് എന്ന ചാനലിന്റ് ഉടമസ്ഥരായ ഐ.എന്‍.എക്‌സ് എന്ന കമ്പനിക്കു പിറകില്‍ റാഡിയയാണെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭാഷണങ്ങള്‍. എ.രാജയെ യു.പി.എ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം ആവേശത്തോടെയാണ് നീരാ റാഡിയ ന്യൂസ് എക്‌സിന്റെ തലവന്‍ ജഹാംഗീര്‍ പോച്ചയോട് പറയുന്നത്. ജഹാംഗീര്‍ രാജയെ ക്ലിയര്‍ ചെയ്തു.

ടാറ്റയ്ക്കും മുകേഷ് അംബാനിയ്ക്കുംവേണ്ടി ന്യൂസ് ഏജന്‍സിയായ പി.ടി.ഐയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ റാഡിയ ശ്രമിച്ചു. രണ്ടു മാധ്യമങ്ങളെ വാര്‍ത്തനല്‍കുന്നതിന് വിദഗ്ദമായി ഉപയോഗിക്കുന്നതായി പുറത്തുവന്ന ടേപ്പുകളിലുള്ളത്.