ന്യൂദല്‍ഹി: ബംഗാളിലെ സി.പി.ഐ.എം നേതാക്കളുമായി നീരാ റാഡിയ ബന്ധപ്പെട്ടത് മുകേഷ് അംബാനിക്കുവേണ്ടിയായിരുന്നുവെന്ന് അന്വേഷണ ഏജന്‍സികുളുടെ രേഖകള്‍ വ്യക്തമാക്കുന്നു.

ടാറ്റയ്ക്കുപുറമേ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസിനുവേണ്ടിയും നീരാറാഡിയ പബ്ലിസിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി. റിലയന്‍സ് ഇന്റസ്ട്രീസിന് ബംഗാളില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അരങ്ങൊരുക്കുകയായിരുന്നു നീരാ റാഡിയ. ഹാല്‍ദിയയിലുള്ള പെട്രോകെമിക്കല്‍സ് ഫാക്ടറി മുകേഷിന് സ്വന്തമാക്കിക്കൊടുക്കാനുള്ള ചരടുവലിയാണ് റാഡിയ നടത്തിയതെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.

ബംഗാള്‍ വ്യവസായമന്ത്രി നിരുപം സെന്നിനെ ഇതിനുവേണ്ടി റാഡിയ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് അന്വേഷണ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫാല്‍ദിയ കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാന്‍ തരുണ്‍ദാസാണ്. ഇയാളാണ് റാഡിയ മുഖേന മുകേഷ് അംബാനിക്കുവേണ്ടി വിഷയം സി.പി.എം നേതാക്കളുടെ അടുത്ത് എത്തിച്ചത്.

നാനോ കാറിനെതിരെ സിംഗൂരില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം എതിര്‍ത്തപ്പോള്‍ നീരാ റാഡിയയായിരുന്നു ഇവരെ സ്വാധീനിക്കാന്‍ രംഗത്തെത്തിയത്. എതിര്‍പ്പു നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് നാനോ കാര്‍ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റിയത്.