എഡിറ്റര്‍
എഡിറ്റര്‍
നിലേശ്വരം വി.എസ് ഓട്ടോസ്റ്റാന്റ് സമാന്തര കമ്മിറ്റി രൂപീകരിച്ചു
എഡിറ്റര്‍
Thursday 13th September 2012 12:53pm

നീലേശ്വരം: സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയന്‍ നീലേശ്വരം ബസ് സ്റ്റാന്റ് യൂണിറ്റ് കമ്മിറ്റി പിരിച്ച് വിട്ട ഔദ്യോഗിക നടപടിയില്‍ പ്രതിഷേധിച്ച് വി.എസ് ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികള്‍ സമാന്തര കമ്മിറ്റി രൂപീകരിച്ചു. ഈ മാസം 30 ന് കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Ads By Google

പുറത്താക്കിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സമാന്തര കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്. 52 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.  17 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് കൊണ്ടാവില്ല പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുകയെന്ന് അംഗങ്ങള്‍ അറിയിച്ചു.

വി.എസ് ഓട്ടോ സ്റ്റാന്റിലെ ആറ് ഡ്രൈവര്‍മാര്‍ക്കെതിരെ സി.ഐ.ടി.യു നീലേശ്വരം ഏരിയാ കമ്മിറ്റി നടപടിക്കൊരുങ്ങിയപ്പോള്‍ എ.ഐ.ടി.യു.സി യൂണിയന്‍ രൂപീകരിക്കാന്‍ നടന്ന നീക്കത്തെ പിന്തുണച്ചവരാണ് പുറത്താക്കിയവരില്‍ ഏറെയും. ഇത് കൂടാതെ യൂണിയനുകളില്‍ മേല്‍ക്കൈ നേടാന്‍ നീലേശ്വരത്തിന് പുറത്തുള്ള പഞ്ചായത്തുകളിലെ ഡ്രൈവര്‍മാര്‍ക്ക് സ്റ്റാന്റില്‍ പാര്‍ക്കിങ് പെര്‍മിറ്റ് നല്‍കിയ ശ്രമവും ഇവര്‍ കൂട്ടായി എതിര്‍ത്തിരുന്നു.

അതിനിടെ,ഓട്ടോ സ്റ്റാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി സി.ഐ.ടി.യു നേതൃത്വം തിരഞ്ഞെടുത്ത താത്ക്കാലിക കമ്മിറ്റിയുടെ കണ്‍വീനര്‍ ശ്രീധരന്‍ ചായ്യോത്തും പുറത്താക്കപ്പെട്ടവരില്‍ ചിലരും തമ്മില്‍ വാഗ്വാദവും നടന്നിരുന്നു. ഇതൊക്കെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ ഔദ്യോഗിക പക്ഷത്തെ പ്രേരിപ്പിച്ചത്.

സി.ഐ.ടി.യു നീലേശ്വരം ബസ് സ്റ്റാന്റ് യോഗം പിരിച്ചുവിട്ടതോടെ സ്റ്റാന്റില്‍ നിലനിന്നിരുന്ന ക്യൂ സമ്പ്രദായവും താറുമാറായിരുന്നു. ക്യൂവില്‍ നില്‍ക്കാതെ ഓര്‍ഡര്‍ പോകുന്നവരെ ഓരാഴ്ച്ചത്തേക്ക് സ്റ്റാന്റില്‍ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇനി അത്തരം നിയമങ്ങളൊന്നും അനുസരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു മിക്കവാറും ഡ്രൈവര്‍മാരും.

ഔദ്യോഗിക പക്ഷത്തിന്റെ ജനറല്‍ ബോഡി യോഗത്തിലും നിരവധിപേര്‍ പുറത്താക്കിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Advertisement