തിരുവനന്തപുരം: കോവളത്ത് മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരുടെ ഭാര്യ ജമീല പ്രകാശം ജനതാദള്‍-എസ് സ്ഥാനാര്‍ഥിയാകും. തിരുവല്ലയില്‍ മുന്‍മന്ത്രി മാത്യു ടി തോമസിനെയും അങ്കമാലിയില്‍ മന്ത്രി ജോസ് തെറ്റയിലിനെയും മലപ്പുറത്ത് സാദ്ദിഖ് മഠത്തിലിനെയും മത്സരിപ്പിക്കാന്‍ ഇന്നലെ ധാരണയായിരുന്നു. വടകര സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

വടകര, കോവളം സീറ്റുകളുടെ കാര്യത്തില്‍ ചില തകര്‍ക്കങ്ങള്‍ ഉടലെടുത്തതിനാല്‍ തീരുമാനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ജനതാദള്‍ എസിന് അഞ്ച് സീറ്റുകളാണ് നല്‍കിയിരിക്കുന്നത്.