രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് ന്യൂജനറേഷന്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗത്.

Ads By Google

സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ക്ക് കാരണം നമ്മുടെ ഇടുങ്ങിയ സദാചാര ബോധമാണ്. ആദ്യം മാറ്റേണ്ടത് ഈ മനോഭാവമാണ്. സ്ത്രീകളോടുള്ള നമ്മുടെ കാഴ്ച്ചപ്പാടിനെ കുറിച്ച് പുനര്‍ചിന്തനം നടത്തേണ്ട സമയമായെന്നും ചേതന്‍ ഭഗത് പറഞ്ഞു.

സമൂഹത്തില്‍ വളരെയധികം അവഹേളനമാണ് സ്ത്രീകള്‍ നേരിടുന്നത്. എനിക്ക് തോന്നുന്നത് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കുറച്ച് കൂടി സ്ഥാനം  നല്‍കേണ്ടതുണ്ടെന്നാണ്. ഇങ്ങനെ പറയാന്‍ കാരണം ദല്‍ഹിയിലുണ്ടായ സംഭവം മാത്രമല്ലെന്നും ചേതന്‍ ഭഗത് പറയുന്നു.

തന്റെ നോവല്‍ ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫിന്റെ പശ്ചാത്തലത്തില്‍ സിനിമയാക്കി കൈ പോ ചെയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് യുവാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈ പോ ചെയുടെ തിരക്കഥയിലും ചേതന്‍ പങ്കാളിയായിരുന്നു. തിരക്കഥാകൃത്തെന്ന നിലയില്‍ തനിക്ക് ഇനിയും ഒരുപാട് വളരാനുണ്ടെന്നാണ് ചേതന്‍ പറയുന്നത്.

ഏറെ പ്രശസ്തമായ കഥ പോലും സിനിമയാക്കുമ്പോള്‍ ബോളിവുഡ് ചിത്രത്തിന്റെ വിജയത്തിനായി ഏറെ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.