എഡിറ്റര്‍
എഡിറ്റര്‍
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ വി.എച്ച്.പിയുടെ പദയാത്ര
എഡിറ്റര്‍
Friday 14th June 2013 12:45am

ram-mandir

ഹരിദ്വാര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പദയാത്ര നടത്തുന്നു. ഉത്തര്‍പ്രദേശില്‍ 19 ദിവസത്തെ പദയാത്രയ്ക്കാണ് വി.എച്ച്.പി ആഹ്വാനം ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 25 ന് യു.പിയിലെ ബസ്തി ജില്ലയില്‍ നിന്നാരംഭിക്കുന്ന പദയാത്ര സെപ്റ്റംബര്‍ 13 ന് അയോധ്യയില്‍ സമാപിക്കും.

Ads By Google

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നില്ലെങ്കില്‍ വരുന്ന ഒക്ടോബര്‍ 18 ന് സന്യാസിമാരുടെ നേതൃത്വത്തില്‍ അയോധ്യയില്‍ മഹാ കുംഭമേള നടത്താനും വി.എച്ച്.പി തീരുമാനിച്ചു.
വി.എച്ച്.പി കേന്ദ്രീയ മണ്ഡലിന്റേതാണ് തീരുമാനം. രണ്ട് ദിവസത്തെ കോര്‍ കമ്മറ്റിയിലാണ് പുതിയ തീരുമാനം. പദയാത്ര നടത്തി രാമക്ഷേത്രത്തിനായി സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് വി.എച്ച്.പി പദ്ധതി.

അശോക് സിംഗാളാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ വീണ്ടും രാമക്ഷേത്രം ഉയര്‍ത്തി കൊണ്ടുവരാനാണ് വി.എച്ച്.പി നീക്കം.

Advertisement