Categories

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: ആശങ്ക വേണ്ടെന്ന് രമേശ് ചെന്നിത്തല

chennithala23 

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് മലയോര മേഖലയ്ക്ക് ആശങ്ക വേണ്ടെന്ന് കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല.

മലയോര കര്‍ഷകരെ കുടിയിറക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ലെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും ചെന്നിത്തല.

റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിനുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ ഇനിയും അവസരമുണ്ട്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ആശങ്ക പരത്തുകയാണ് ചെയ്യുന്നത്.

പ്രക്ഷോഭക്കാരും മാധ്യമപ്രവര്‍ത്തകരും ഇതില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദല്‍ഹിയിലെത്തി രാഷ്ട്രപതിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കും. കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെക്കണ്ട് സംസാരിച്ചുവെന്നും കേരള കോണ്‍ഗ്രസ് കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നും സമരം അക്രമത്തിലേക്ക് വഴി തിരിച്ച് വിടരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.  കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളാണുള്ളത്.