നെടുങ്കണ്ടം: ഏലത്തോട്ടത്തില്‍ കുളത്തില്‍ യു.കെ.ജി വിദ്യാര്‍ഥിനി രൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ നാലാംക്ലാസ് വിദ്യാര്‍ഥി പോലീസ് കസ്റ്റഡിയില്‍.

വട്ടപ്പാറ പാറയ്ക്കല്‍ റെജിയുടെ മകള്‍ നിയ(നാല്)യുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് വീടിനു സമീപത്തെ കുളത്തില്‍ കണ്ടത്. ബുധനാഴ്ച വൈകുന്നേരം 4.30-ന് സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ എത്തിയ നിയ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബാലന്റെകൂടെയാണ് വീട്ടിലേക്കു പോയത്.

പെണ്‍കുട്ടി പ്രലോഭിപ്പിച്ച് കുളത്തിന്‍കരയില്‍ എത്തിച്ചശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബഹളം ഇതിനിടെ കുളത്തിലേക്ക് വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സ്ഥിരം മദ്യപാനിയായ വിദ്യാര്‍ഥിയുടെ പിതാവ് വീട്ടില്‍ വെച്ച് നീലച്ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നുവെന്നും പിതാവ് സ്ഥലത്തില്ലാത്ത സമയങ്ങളില്‍ വിദ്യാര്‍ഥിയും ഇതു കാണാറുണ്ടായിരുന്നുവെന്ന് സി.ഐ പറഞ്ഞു.

കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കുളത്തിനു സമീപത്ത് ബാലനുമായി എത്തി തെളിവെടുപ്പ് നടത്തി.
നിയയുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന് ബാലന്റെ കുടുംബം വിട്ടുനിന്നത് സംശയമുണ്ടാക്കിയത്.