കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള വന്‍ കള്ളക്കടത്ത് പിടികൂടി. 1.35 കോടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടികൂടിയത്. ചെന്നൈ ശ്രീപെരുംപുത്തൂരില്‍ വെച്ചാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തു. സിഗപ്പൂരില്‍ നിന്ന് കൊണ്ട് വന്ന സാധനങ്ങളാണ് ഇവ. ഡിജിറ്റല്‍ ക്യമാറ, ഐപോഡ് തുടങ്ങിയ ഉപകരണങ്ങളാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനവും പിടികൂടിയിട്ടുണ്ട്.