എഡിറ്റര്‍
എഡിറ്റര്‍
സത്യന്‍ ചിത്രത്തില്‍ നെടിമുടി വേണു നായകനാകുന്നു
എഡിറ്റര്‍
Wednesday 16th May 2012 11:22am

നീണ്ട ഇടവേളയ്ക്കുശേഷം നെടുമുടി വേണു നായകനാവുന്നു. കടലിന്റെ പശ്ചാതത്തലത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നെടുമുടിവേണുവിന്റെ നായക വേഷം.

എഴുപത് കാരനും പതിനെട്ടുകാരിയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. നമിത പ്രസാദാണ് കൗമാരക്കാരിയുടെ വേഷം ചെയ്യുന്നത്. യുവതാരം നിവിന്‍പോളിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ഒരു കാര്യം പറയാനുണ്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആന്റോ ജോസഫും ബെന്നി പി നായരമ്പലവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍  കെ.പി.എ.സി ലളിത, മാമുക്കോയ, മുകേഷ്, ഇന്നസെന്റ്, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല ചിത്രങ്ങളായ അപ്പുണ്ണി, കിന്നാരം, മണ്ടന്‍മാര്‍ ലണ്ടനില്‍, വെറുതെ ഒരു പിണക്കം തുടങ്ങിയ സിനിമകളില്‍  നെടുമുടി വേണു നായകവേഷം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മോഹന്‍ലാലിനെയും ജയറാമിനെയും പോലുള്ള മുന്‍നിര നായകന്‍മാരെ കേന്ദ്രകഥാപാത്രമാക്കിയായിരുന്നു സത്യന്‍ സിനിമ ചെയ്തത്. ഒരേ തരം കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും സിനിമയില്‍ ആവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും അദ്ദേഹത്തിനെതിരെയുണ്ട്. ഈ സാഹചര്യത്തിലാണ് സത്യന്‍ നെടിമുടിവേണുവിനെവെച്ച് പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്

ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. വേണുവാണ് ക്യാമറ. സംഗീതം ഇളയരാജ.

Advertisement