എഡിറ്റര്‍
എഡിറ്റര്‍
റഷ്യന്‍ സാഹിത്യക്കാരന്‍ ആന്റണ്‍ ചെക്കോവായി നെടുമുടി വേണു
എഡിറ്റര്‍
Sunday 9th June 2013 8:30pm

nedumudi-venu

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനെന്നറിയപ്പെടുന്ന നെടുമുടി വേണു പ്രശസ്ത റഷ്യന്‍ സാഹിത്യക്കാരന്‍ ആന്റണ്‍ ചെക്കോവായി വേഷമിടുന്നു.
Ads By Google

ഡോക്യുമെന്ററി സംവിധായകനും, മാധ്യമ പ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പന്തയം എന്ന ചിത്രത്തിലാണ് നെടുമുടി വേണു ആന്റണ്‍ ചെക്കോവായി വേഷമിടുന്നത്.

ആന്റണ്‍ ചെക്കാവിന്റെ മികച്ച നാടകമായ ‘ദ ബെറ്റി നെ ആധാരമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്.  നെടുമുടി വേണുവിനെ കൂടാതെ രവി വള്ളത്തോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രശസ്ത പിന്നണി ഗായിക അരുന്ധതിയുടെ മകള്‍ ചാരു ഹരിഹരനനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത്. സംവിധായകന്‍ കിരണ്‍ രവീന്ദ്രനും, സാജു അരൂരും ചേര്‍ന്നാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Advertisement