എഡിറ്റര്‍
എഡിറ്റര്‍
നെടുമ്പാശ്ശേരിസ്വര്‍ണക്കടത്ത് : മുഖ്യപ്രതി ഫയാസിന് ജാമ്യം
എഡിറ്റര്‍
Monday 4th November 2013 4:41pm

fayas.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി ഫയാസിന് ജാമ്യം അനുവദിച്ചു. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചുവെങ്കിലും സി.ബി.ഐയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ ഫയാസിന് പുറത്തിറങ്ങാനാവില്ല.

സെപ്തംബര്‍ അവസാനത്തോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നും വന്ന രണ്ട് സ്ത്രീകളില്‍ നിന്നും ആറ് കോടി രൂപ വിലമതിക്കുന്ന 20 കിലോ പിടിച്ചെടുത്തതോടെയാണ്  സ്വര്‍ണക്കടത്ത് പുറത്ത് വന്നത്.

സ്വര്‍ണം കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പ്പെടെ പലരും ഫയാസിനെ സഹായിച്ചുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സി.മാധവനേയും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസര്‍ സുനില്‍കുമാറിനെയും അറസ്റ്റ് ചെയ്തു. നിരവധി ഉന്നത ബന്ധങ്ങളാണ് ഫയാസിനുള്ളതെന്നും സി.ബി.ഐ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Advertisement