കൊച്ചി: സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ്് ഭീഷണിയെ നേരിടുന്നതിനുള്ള ‘ മോക്ക് ഡ്രില്‍’ നടത്തി. ശനിയാഴ്ച്ച വൈകീട്ടോടെയാണ് നെടുമ്പുാശേരിയില്‍ ‘ബോംബ് നാടകം’ അരങ്ങേറിയത്.

കിംഗ്ഫിഷറിന്റെ കാര്‍ഗോ ഓഫീസിലേക്ക് ഭീഷണി എത്തുകയായിരുന്നു. അഭ്യന്തരകാര്‍ഗോ വിഭാഗത്തില്‍ ബോംബു വച്ചിട്ടുണ്ടെന്നും 3.45 ഓടെ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് കിംഗ്ഫിഷര്‍ അധികൃതര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഏജന്‍സികളെ വിവരം അറിയിക്കുകയായിരുന്നു.

Subscribe Us:

തുടര്‍ന്ന് അഗ്നിശമന സേനയും ആംബുലന്‍സുമെല്ലാം രംഗത്തെത്തി. എല്ലാ ജീവനക്കാരെയും വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി ‘ ബോംബ്’ കണ്ടെത്തി.