കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജീവനക്കാരുടെ സമരത്തെ കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി സിബി മാത്യൂസ് ഉത്തരവിട്ടു. സെക്യൂരിറ്റി ഐ.ജി അനില്‍ കാന്തിനോട് വിമാനത്താവളം സന്ദര്‍ശിച്ച് നാളത്തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് എമിഗ്രേഷന്‍ വിഭാഗത്തിലെ ജീവനക്കാര്‍ സമരം തുടങ്ങിയത്. ജോലിസമയം സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് ഇത്തരമൊരു നിസ്സഹകരണത്തിന് ജീവനക്കാരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമരത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തില്‍ വന്‍ ക്യൂ തുടരുകയാണ്

സമരത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ ഇരുപത്തിയഞ്ചുമുതല്‍ അന്‍പത് മിനുറ്റുവരെ വൈകിയാണ് പുറപ്പെട്ടത്. ഇന്ന് രാവിലെ പുറപ്പെടേണ്ട ദോഹ, ഷാര്‍ജ, ബഹറൈന്‍, അബുദാബി, ദുബായ് ദമാം എന്നീ രാജ്യങ്ങളിലേക്കുപോകുന്ന വിമാനമാണ് വൈകിയത്.

1200ഓളം യാത്രക്കാരാണ് രാവിലെ ഇവിടെനിന്നും വിവിധ വിമാനങ്ങളിലായി പോയത്.