കൊച്ചി: ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കള്ളക്കടത്ത് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിലെ രണ്ട് എയര്‍കാര്‍ഗോ ഓഫീസര്‍മാരെ സസ്‌പെന്റ് ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് നെടുമ്പാശ്ശേരിയിലും ചെന്നൈയിലുമായി കഴിഞ്ഞ ദിവസം പിടികൂടിയത്.

കസ്റ്റംസ് സൂപ്രണ്ട് കെ.സി.എസ് പ്രശാന്ത്,പ്രിവന്റീവ് ഓഫീസര്‍ ഡി.എസ് പിള്ള എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. കൊച്ചി കസ്റ്റംസ് കമ്മീഷണറാണ് ഇവരെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവിട്ടത്.

സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കടത്തിയ 3.5 കോടിയുടെ ഇലക്ട്രേണിക്‌സ് ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.