Administrator
Administrator
നെടുമ്പാശേരി വഴി കള്ളക്കടത്ത്: അഞ്ചുപേര്‍ കസ്റ്റഡിയില്‍
Administrator
Sunday 3rd October 2010 10:00am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളംവഴി നികുതി വെട്ടിച്ച് ഇലക്ട്രോണിക് സാധനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളടക്കം അഞ്ചുപേരെ ഡി ആര്‍ ഐ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസില്‍വെച്ചാണ് ചോദ്യംചെയ്തത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ സാദിഖ് പാഷയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വിമാനത്താവളത്തിലൂടെ നികുതിവെട്ടിച്ച് കടത്തിയ ഒന്നേകാല്‍ കോടിയുടെ ഇലക്ട്രിക് സാധനങ്ങള്‍ റെയ്ഡില്‍ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.

Advertisement