തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് കല്ലറയില്‍ ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സ്‌കൂള്‍ വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടത്.

അക്ഷയ തൃദീയ ദിവസമായതിനാല്‍ ജ്വല്ലറിയില്‍ ഇന്നലെ നല്ല കച്ചവടം നടന്നിരുന്നു. ഇന്നും ജ്വല്ലറി തുറക്കാന്‍ നേരത്തെ തന്നെ ജീവനക്കാര്‍ എത്തിയതായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.