വാഷിംങ്ടണ്‍: അമേരിക്കയില്‍ ദരിദ്രരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രാജ്യത്ത് ആകെ 46.2 ദശലക്ഷം ദരിദ്രന്‍മാരാണുള്ളതെന്നാണ് പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. ഇതുപ്രകാരം അമേരിക്കയില്‍ ആറില്‍ ഒരാള്‍ ദരിദ്രനാണ്. ചൊവ്വാഴ്ച പുറത്തുവിട്ട സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

1959ല്‍ സെന്‍സസ് ആരംഭിച്ചതിനുശേഷം അമേരിക്കയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണ് 46 ദശലക്ഷം എന്നത്. 1983ന് ശേഷമുള്ള ആദ്യമായാണ് ദാരിദ്ര്യനിരക്ക് 15.1% ആകുന്നത്. അമേരിക്കയിലെ ആകെ ജനസംഖ്യ 30 കോടിയാണ്. വാര്‍ഷിക വരുമാനം 11.131 ഡോളറെങ്കിലും ഇല്ലാത്തവരെയാണ് അമേരിക്ക ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

സാമ്പത്തിക മാന്ദ്യഭീഷണി ശക്തമാകുന്തോറും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ എണത്തില്‍ രണ്ട് ദശാബ്ധത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണുള്ളത്. 49.9 ദശലക്ഷം ആളുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ല.

തൊഴിലില്ലായ്മ 9% വര്‍ധിച്ചു. തൊഴിലില്ലായ്മ നിരക്ക് 9.1% ത്തില്‍ തന്നെ തുടരുകയാണ്. ദാരിദ്ര്യനിരക്ക് 14.3% ത്തില്‍ നിന്നും 15.1% ആയി വര്‍ധിച്ചു.

സംസ്ഥാനതലത്തില്‍ നോക്കുകയാണെങ്കില്‍ മിസിസിപ്പിയിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്. 22.7% ദരിദ്രരും ഇവിടെയാണുള്ളത്. ലിയുസിയാനയാണ് ദരിദ്രരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ഏഷ്യക്കാരൊഴികെയുള്ള എല്ലാ വംശീയ, വര്‍ഗ്ഗീയ വിഭാഗങ്ങളിലും ദാരിദ്ര്യം കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ദാരിദ്ര്യം 22%ആയി വര്‍ധിച്ചു. കറുത്തവര്‍ഗക്കാരിലാണ് ദാരിദ്ര്യം ഏറ്റവും കൂടുതല്‍