എഡിറ്റര്‍
എഡിറ്റര്‍
നിയാണ്ടര്‍ത്താലുകള്‍ നരഭോജികളായിരുന്നെന്ന് വെളിപ്പെടുത്തല്‍
എഡിറ്റര്‍
Tuesday 26th November 2013 10:16am

skeleton

ലണ്ടന്‍: അയല്‍ക്കാരെ ഭക്ഷിക്കാന്‍ സാധിക്കുമോ? സ്‌പെയിനിലെ ഒരു സംഘം നിയാണ്ടര്‍ത്താലുകള്‍ അയല്‍ക്കാരായ ആദ്യകാല ‘മനുഷ്യ’രെ കൊലപ്പെടുത്തി അവരുടെ പച്ചമാംസം ഭക്ഷിച്ചിരുന്നതായി പുതിയ കണ്ടെത്തല്‍. കുട്ടികളെ പോലും വെറുതെ വിട്ടിരുന്നില്ലത്രേ.

വടക്കന്‍ സ്‌പെയിനിലാണ് ശാസ്ത്രജ്ഞര്‍ ഈ കൂട്ടക്കൊല നടന്ന സ്ഥലം കണ്ടെത്തിയത്. ഇവിടെയാണ് നിയാണ്ടര്‍ത്താലുകള്‍ ആദ്യകാല മനുഷ്യരെ കൂട്ടക്കൊല ചെയ്തത്.

ഈ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കാനായി ശാസ്ത്രജ്ഞര്‍ ആധുനിക ഫോറന്‍സിക് വിദ്യകള്‍ ഉപയോഗിച്ചു. ഇരകളെല്ലാം ഒരേ കുടുംബത്തില്‍ നിന്നു തന്നെയുള്ളവരാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ നിന്നു തെളിയുന്നു. രണ്ട് വയസ്സുള്ള കുട്ടികള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു.

‘അവരെ കൊലപ്പെടുത്തി ഭക്ഷണമാക്കിയെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അസ്ഥികളും തലയോട്ടിയും വരെ പൊട്ടിച്ച നിലയിലാണ്.’ ബാര്‍സലോണയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എവല്യൂഷണറി ബയോളജിയിലെ കാള്‍സ് ലാലുസാ പറയുന്നു.

‘ഇരകളില്‍ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും 12-നും 15-നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളും  രണ്ടിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. എല്ലാവരും കൊല്ലപ്പെട്ടതാണ്.  ഒരു പക്ഷേ അതൊരു വലിയ ആഘോഷമായിരുന്നിരിക്കാം.’ കാള്‍സ് കണക്കു കൂട്ടുന്നു.

Advertisement