എഡിറ്റര്‍
എഡിറ്റര്‍
നിയാണ്ടര്‍ത്താല്‍ യുഗത്തിലെ വൈറസുകള്‍ ആധുനിക മനുഷ്യനിലും
എഡിറ്റര്‍
Wednesday 20th November 2013 3:24pm

neander

ലണ്ടന്‍: അഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ കാലത്തെ പുരാതന വൈറസുകള്‍ ആധുനികമനുഷ്യന്റെ ഡി.എന്‍.എയിലും.

ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടുപിടുത്തം.

നിയാണ്ടര്‍ത്താലുകളുടെ ഫോസിലുകളില്‍ നിന്നും ലഭിച്ചിട്ടുള്ള ജനിതകവിവരങ്ങളും ഡെനിസോവന്‍സ് എന്ന പൂര്‍വികമനുഷ്യന്റെ വിവരങ്ങളും ആധുനിക ക്യാന്‍സര്‍ രോഗികളുടെ ഡേറ്റയുമാണ് പഠനവിധേയമാക്കിയത്.

നിയാണ്ടര്‍ത്താല്‍- ഡെനിസോവന്‍ വൈറസുകള്‍ ആധുനിക മനുഷ്യന്റെ  ഡി.എന്‍.എയിലും ഉള്ളതായാണ് സൂചനകള്‍. നമ്മുടെ പൊതുപൂര്‍വ്വികരില്‍ നിന്നും അര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടവയാണ് ഇവ.

എച്ച്.ഐ.വിയും ക്യാന്‍സറും പോലെയുള്ള ആധുനിക രോഗങ്ങള്‍ക്ക് ഈ പുരാതന വൈറസുകളുമായി ബന്ധമെന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ശാസ്ത്രജ്ഞര്‍.

മനുഷ്യന്റെ ഡി.എന്‍.എയില്‍ ഏകദേശം എട്ട് ശതമാനവും എന്‍ഡോജീനസ് റിട്രോവൈറസുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് തലമുറയില്‍ നിന്നും തലമുറയിലേയ്ക്ക് കൈമാറുന്നതാണ്.

പ്രത്യേകിച്ച് ദൗത്യമൊന്നുമില്ലാത്ത, ആകെ ഡി.എന്‍.എയുടെ തൊണ്ണൂറ് ശതമാനം വരുന്ന ജങ്ക് ഡി.എന്‍.എയില്‍ തന്നെയാണ് ഇതിന്റെ സ്ഥാനം.

‘അവയുടെ ദൗത്യം എന്താണെന്നറിയാത്തതിനാല്‍ തന്നെ ജങ്ക് എന്ന ആശയം ഞാന്‍ തള്ളിക്കളയുന്നു.’ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം ഫെലോയായ ഡോ. ജികാസ് മാഗിയോര്‍ക്കിനിസ് പറഞ്ഞു.

‘ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇത്തരം രണ്ട് ജങ്ക് വൈറസുകള്‍ കൂടിച്ചേര്‍ന്ന് രോഗങ്ങള്‍ക്ക് കാരണമാകും. മൃഗങ്ങളില്‍ ഇത് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

ബാക്ടീരിയകളുടെ സാന്നിധ്യത്തില്‍ ഇത്തരം റിട്രോവൈറസുകള്‍ ക്യാന്‍സറിന് കാരണമാകും.’  അദ്ദേഹം പറയുന്നു.

‘ഇത്തരം എച്ച്.എം.എല്‍.ടു ബാക്ടരീരികളോടുള്ള എയ്ഡ്‌സ് രോഗികളുടെ പ്രതികരണത്തില്‍ നിന്നും എത്ര വേഗമാണ് രോഗം കീഴ്‌പ്പെടുത്തുന്നതെന്ന മനസ്സിലാക്കാം.’

Advertisement